THE 5 MOVIES THAT MADE KERALA PROUD THIS IFFK!


തിരുവനന്തപുരത്ത് വെച്ച് നടന്ന 27 ആമത് International Film Festival of Kerala (IFFK) യിൽ പ്രേക്ഷകപ്രീതി പിടിച്ച് പറ്റിയ ഒരു പിടി മലയാളം ചലച്ചിത്രങ്ങൾ ഉണ്ട്. International Competition ഇലും Malayalam Cinema Today വിഭാഗത്തിലും പ്രദർശിപ്പിച്ച ചിത്രങ്ങളിൽ 5 സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ഉണ്ടായി. Must watch list ലിനി ഇവയും നമുക്ക് ചേർക്കാം.

നൻപകൽ നേരത്ത് മയക്കം

International competition വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും audience polls award  നേടുകയും ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രം. നൻപകൽ നേരത്ത് മയക്കം എന്ന് ചിത്രത്തിലൂടെ ലിജോ വേളാങ്കണ്ണിയിൽ നിന്ന് തിരിച്ച് വരുന്ന ഒരു കൂട്ടം യാത്രക്കാരിൽ ഒരാളായ ജെയിംസ് വളരെ അപ്രതീക്ഷിതമായി സുന്ദരം എന്ന തമിഴ്നാട് സ്വദേശിയായി പെരുമാറി തുടങ്ങുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് പറഞ്ഞ് പോകുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിൽ ജെയിംസ് ആയി വേഷമിടുന്നത്.

അറിയിപ്പ്

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനൊപ്പം International Competition ഇ ൽ പ്രദർശിപ്പിച്ച ചിത്രം Best Malayalam Film Award നേടി. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന മഹേഷ് നാരായണൻ്റെ  ചിത്രം ഡൽഹിയിലെ മെഡിക്കൽ glove ഫാക്ടറിയിൽ ജോലിചെയ്യുന്ന രണ്ടുപേരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വരുന്ന ഒരു വീഡിയോയും പിന്നീടുള്ള ജീവിതവുമാണ് കാണിക്കുന്നത്.

വഴക്ക്

സനൽകുമാർ ശശിധരൻ്റെ ടോവിനോ, സുദേവ് നായർ, കനി കുസൃതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ' വഴക്ക് ' Malayalam Cinema Today വിഭാഗത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. Divorce ൻ്റെ വക്കിൽ നിൽക്കുന്ന ഒരാൾ യാദൃശ്ചികമായി സതിയെയും സതിയുടെ സംസാരശേഷി ഇല്ലാത്ത മകളെയും കണ്ടുമുട്ടുന്നതും

തുടർന്നുണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. സിനിമയിലൂടെ സനൽകുമാർ ശശിധരൻ കുടുംബങ്ങളിൽ ഉണ്ടാവുന്ന ചെറിയ രീതിയിലുള്ള വഴക്കുകൾ പോലും സമൂഹത്തിലേയ്ക്ക് എത്തിപ്പെടുന്നത് എന്ന് ചർച്ച ചെയ്യുന്നു.

പട

1996 ഇൽ ആദിവാസി ഭൂമി നിയമത്തിൽ വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ Malayalam Cinema Today വിഭാഗത്തിൽ പ്രദർശിപ്പിച്ചു. കമൽ കെ എം സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തിയിരിക്കുന്നത് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ്.

Freedom Fight

ജിയോ ബേബി, കുഞ്ഞില മസില്ലാമണി, ജിതിൻ ഐസക്, തോമസ്, അഖിൽ അനിൽ കുമാർ, ഫ്രാൻസിസ് ലൂയിസ് എന്നീ സംവിധായകരുടെ 5 short stories ചേർന്ന anthology ആണ് Freedom Fight. വ്യത്യസ്ത സാഹചര്യങ്ങളിലായി സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നവരുടെ കഥ പറയുന്ന Freedom Fight, Malayalam Cinema Today വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.

Comments

Popular Posts